bapsi

ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ ഭാര്യ ബാപ്സി എഫ്. നരിമാൻ (89) ഡൽഹിയിൽ അന്തരിച്ചു. സുപ്രീംകോടതി ജഡ്ജി രോഹിൻടൺ എഫ്. നരിമാൻ മകനാണ്. സംസ്‌കാരം ഇന്നലെരാവിലെ 11ന് ഡൽഹിയിൽ നടന്നു. പാഴ്സി പാചകം സംബന്ധിച്ച് ബാപ്സി ഏഴ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഒരു മകൾ കൂടിയുണ്ട് ഇവർക്ക്.