ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആരോഗ്യ പരിരക്ഷാ(സി.ജി.എച്ച്‌.എസ്‌) പാനൽ ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യമുണ്ടെങ്കിൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

പാനലിലുള്ള മറ്റാശുപത്രികൾ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും ഉറപ്പാക്കണം. സി.ജി.എച്ച്‌. എസ്‌ മാനദണ്ഡങ്ങൾ പ്രകാരം മറ്റു ചികിത്സകൾക്ക്‌ പണം ഈടാക്കാം. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാവും.സി. ജി.എച്ച്‌.എസ്‌ പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളിലും പരിശോധനാ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികൾ പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇടപെടൽ.