ന്യൂഡൽഹി:കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവത്കരിക്കുന്ന നടപടി അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.

ജമ്മു കാശ്മീരിലുൾപ്പടെ ഇത് നടപ്പിലാക്കാനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു.ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നുള്ള കണ്ടെത്തലിലാണ് കേന്ദ്രമന്ത്രി ധനമന്ത്രി നി‌ർമ്മല സീതാരാമൻ സ്വകാര്യ വത്കരണത്തിന് ഒരുങ്ങുന്നത്. ലോഡ്ഷെഡിംഗ് ഉണ്ടായാല്‍ വൈദ്യുതി വിതരണ കമ്പനി പിഴ അടയ്ക്കേണ്ടിവരും.