covid

ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദ് ഇമാമിന്റെ സെക്രട്ടറി അമാനുള്ള കൊവിഡ് ബാധിച്ച് മരിച്ചു. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ജൂൺ 3നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ്ടും ജമാമസ്ജിദ് അടച്ചേക്കുമെന്നാണ് സൂചന. ആരാധനാലയങ്ങൾ തുറക്കാൻ ഡൽഹി സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് പഴയ ഡൽഹിയിലെ പുരാതനമായ ജമാമസ്ജിദ് വീണ്ടും തുറന്നത്.