pm-cares
PM CARES

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പി.എം.കെയേഴ്സ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.ഡൽഹി സ്വദേശിയായ സംയാക് ഗാഗ്വെലാണ് ഹർജിക്കാരൻ. അസിം പ്രേംജി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സൂര്യ ശ്രീ ഹർഷ തേജ വിവരാവകാശ നിയമ പ്രകാരം പി.എം.കെയേഴ്സ് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ ഏപ്രിലിൽ അപേക്ഷ നൽകിയിരുന്നു. പി.എം കെയർ ഒരു പൊതുസ്ഥാപനമല്ലെന്നും അതിനാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു തേജയ്ക്ക് ലഭിച്ച മറുപടി. ഇതാണ് കേസിന് ആധാരം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഹർജി ആഗസ്റ്റ് 28ന് പരിഗണിക്കും.