ന്യൂഡൽഹി: യു.എസിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ വന്ദേഭാരത് ദൗത്യത്തിന് കീഴിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പ്രത്യേക വിമാനം അനുവദിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചതിന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് നന്ദി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ജൂൺ 30വരെയുള്ള വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ തീരുമാനിച്ചതായി ഹർദീപ് സിംഗ് പുരി അറിയിച്ചു. 107ന് പകരം 165 വിമാനങ്ങൾ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.