ന്യൂഡൽഹി: മലയാളിയും 1995 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ ശംഭു എസ് കുമാരനെ ഫിലിപ്പെയ്‌ൻസിലെ ഇന്ത്യൻ അംബാസിഡറായി നിയമിച്ചു. മലയാള ചലച്ചിത്ര സംവിധായകൻ കെ.പി.കുമാരന്റെ മകനാണ്. നിലവിൽ മോറോക്കയിൽ അംബാസിഡറാണ്. ദക്ഷിണാഫ്രിക്കയിൽ ഡെപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സ്‌റ്റഡീസിലും ഡിപ്ളോമാറ്റിക് സ്‌റ്റഡീസിലും ബിരുദാനന്തര ബിരുദമുള്ള ശംഭു ഡൽഹി ജെ.എൻ.യു സർവ്വകലാശാല മുൻ വിദ്യാർത്ഥിയാണ്.