ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായ 9-ാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 9,000ത്തിലധികം. എന്നാൽ, 50 ശതമാനത്തോളം പേർ രോഗമുക്തരാകുന്നത് പ്രതീക്ഷ നൽകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 9,996 പുതിയ രോഗികൾ. 357 മരണം. ആകെ മരണം 8,102. ആകെ 2,86,579 രോഗികളിൽ 1,41, 029 പേർ രോഗമുക്തരായി. രോഗമുക്തി 49.21 ശതമാനമായി ഉയർന്നു.
റെംഡെസിവിർ, ടോസിലിസൂമാബ് എന്നീ ഗുളികകൾ കൊവിഡ് ചികിത്സയ്‌ക്ക് നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി.
ഡൽഹിയിൽ 2,098 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് എൻ.ഡി.എം.സി. സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ജയ് പ്രകാശ്. എന്നാൽ സർക്കാർ കണക്കിൽ 984 മരണം.
ഡൽഹിയിൽ സി.ആർ.പി.എഫ് ചീഫ് മെഡിക്കൽ ഓഫീസർക്ക് കൊവിഡ്. ആകെ 544 സി.ആർ.പി.എഫ്. ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ ആകെ മരണം 349. രോഗികൾ 38,716.
തമിഴ്നാട് സർക്കാരിന് കീഴിലുള്ള അനാഥാലയത്തിൽ 35 കുട്ടികൾക്ക് കൊവിഡ് വന്നതിൽ കേസെടുത്ത് സുപ്രീംകോടതി.