covid

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രം സംസ്‌കരിക്കാൻ ഡൽഹിയിൽ ശ്മശാനം. പഞ്ചാബി ബാഗിലെ ശ്മശാനമാണ് ഇതിനായി നീക്കിവച്ചത്. കൊവിഡ് മരണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭൂപേന്ദർ ഗുപ്ത വ്യക്തമാക്കി.