covid

ന്യൂഡൽഹി :ഡൽഹിയിൽ ആദ്യമായി ഇരുപത്തിനാല് മണിക്കൂറിൽ 1,877 പുതിയ രോഗികകൾ. 34,687 പേർക്കാണ് ഡൽഹിയിൽ ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 65 മരണം. ഇതോടെ ആകെ മരണം 1,085 എത്തിയെന്ന് ഡൽഹി സർക്കാർ പറയുന്നു.എന്നാൽ മരിച്ചവരുടെ വിവരങ്ങൾ ഡൽഹി സർക്കാർ മൂടിവയ്ക്കുന്നുവെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ അധികൃതർ.

ഡൽഹിയിലെ ദക്ഷിണ എം.സി.ഡി. സോണിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ 1,080 മൃതദേഹങ്ങളും ഉത്തര എംസിഡി സോണിൽ 976 മൃതദേഹങ്ങളും സംസ്‌ക്കരിച്ചിട്ടുണ്ട്. കിഴക്കൻ സോണിൽ 42 കൊവിഡ് മൃതദേഹങ്ങളും സംസ്‌ക്കരിച്ചു. ആകെ രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങൾ സംഭവിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുമ്പോഴും മരണ സംഖ്യ 1,085 ആണെന്നാണ് ഡൽഹി സർക്കാർ പറയുന്നത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ജുമാ മസ്ജിദ് അടച്ചു.