ന്യൂഡൽഹി: രാത്രി കർഫ്യൂ നിലവിലുള്ള രാത്രി ഒൻപതിനും പുലർച്ചെ അഞ്ചിനുമിടയിൽ സംസ്ഥാന, ദേശീയ പാതകളിൽ യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും തടയരുതെന്ന് കേന്ദ്രസർക്കാർ ഉത്തരവ്. വിമാനം, ട്രെയിൻ, ബസ് യാത്രകഴിഞ്ഞ് വീട്ടിലേക്കു പോകുന്ന യാത്രക്കാരെയും തടയാൻ പാടില്ല. രാത്രി കർഫ്യൂ നിയന്ത്രണം ഏർപ്പെടുത്തിയത് റോഡുകളിൽ ആൾക്കൂട്ടം ഒഴിവാക്കാനും സമൂഹ അകലം ഉറപ്പാക്കാനുമാണെന്ന് ഉത്തവരവിൽ വ്യക്തമാക്കിയിട്ടുണ്ട്.