covid

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ഡൽഹി മദൻഗഡിയിൽ താമസിക്കുന്ന അടൂർ തട്ടയിൽ മങ്കുഴി വടക്കേതിൽ രാഘവൻ ഉണ്ണിത്താനാണ് (70) വെള്ളിയാഴ്ച രാവിലെ ജി.ടി.ബി ആശുപത്രിയിൽ മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: പത്മാ രാഘവൻ. മകൻ: അരുൺ. ഇതോടെ ഡൽഹിയിൽ രണ്ടു നഴ്‌സുമാർ ഉൾപ്പെടെ 6 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് രോഗ ലക്ഷണങ്ങളുമായി മയൂർവിഹാർ ജീവൻമാല അൻമോൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കോട്ടയം വാകത്താനം സ്വദേശി കെ.ജി ഷിബു (55) വെള്ളിയാഴ്ച മരിച്ചെങ്കിലും കൊവിഡ് പരിശോധനാഫലം വന്നിട്ടില്ല. മൃതദേഹം ഗാസിപ്പൂർ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ രമ ഡൽഹിയിൽ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സാണ്.