coca-cola-and-pepsi
COCA COLA AND PEPSI

ന്യൂഡൽഹി: ശീതളപാനീയങ്ങളായ കൊക്ക കോളയും തംപ്‌സ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയാൾക്ക് സുപ്രീംകോടതി അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി.വിഷയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരനായ
ഉമേദ്‌സിൻഹ പി. ചാവ്ദ എന്ന പൊതുപ്രവർത്തകന് പിഴയിട്ടത്.

എന്തുകൊണ്ടാണ് ഈ രണ്ടു ബ്രാൻഡുകൾ മാത്രം ലക്ഷ്യമിട്ട് ഹർജി സമർപ്പിച്ചതെന്ന് വിശദീകരിക്കാൻ ഹർജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിർദിഷ്ട ശീതളപാനീയങ്ങൾ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നാണ് ഹർജിക്കാരൻ വാദിച്ചത്. എന്നാൽ ഇവ മാത്രമെങ്ങനെ ആരോഗ്യത്തിന് ദോഷകരമാകുമെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് വിഷയത്തെക്കുറിച്ച് സാങ്കേതിക ജ്ഞാനമില്ലെന്നും വിലയിരുത്തി ഒരു മാസത്തിനുള്ളിൽ പിഴയായി അഞ്ച് ലക്ഷം ഒടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു