ന്യൂഡൽഹി: അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടിനീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സുപ്രീംകോടതിയിലെ മുൻനിര അഭിഭാഷകനായ കെ.കെ.വേണുഗോപാൽ 2017ലാണ് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ പിൻഗാമിയായി അറ്റോണി ജനറൽ പദവിയിലെത്തിയത്. മൂന്നുവർഷത്തെ കാലാവധി ജൂൺ 30 ന് പൂർത്തിയാകാനിരിക്കെയാണ് കേന്ദ്ര തീരുമാനം.
കാഞ്ഞങ്ങാട് സ്വദേശിയായ കെ.കെ.വേണുഗോപാൽ പഴയകാല അഭിഭാഷകൻ എം.കെ. നമ്പ്യാരുടെ മകനാണ്.