decayed-dead-bodies
DECAYED DEAD BODIES

ന്യൂഡൽഹി:പശ്ചിമബംഗാളിൽ അഴുകിയ മൃതദേഹങ്ങൾ കൂട്ടത്തോടെ വാനിൽ വലിച്ചിഴച്ച് കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. 'ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിർവികാരതയും' അടങ്ങിയ കാര്യമാണിതെന്ന് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ ട്വീറ്റ് കൂടി ചെയ്തതോടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം.

കഴിഞ്ഞ ആഴ്ച തെക്കൻ കൊൽക്കത്തയിലെ ഗരിയ അടി മഹാശ്മശാനത്തിലാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്.14 അഴുകിയ മൃതദേഹങ്ങളുമായി ശ്മശാനത്തിലേക്ക് മുനിസിപ്പൽ വാൻ എത്തിയെന്ന് വിവരം കിട്ടിയതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. പ്രതിഷേധം വകവയ്ക്കാതെ വാനിലെത്തിയവർ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് മാറ്റാൻ തുടങ്ങി. വലിയ വടി ഉപയോഗിച്ച് മൃതദേഹങ്ങൾ വലിച്ച് താഴേക്ക് ഇടുകയായിരുന്നു. ഇതോടെ പ്രദേശത്താകെ ദുർഗന്ധം പരന്നു.

അധികൃതർ ഉടനെ സ്ഥലത്തെത്തി.മൃതദേഹങ്ങൾ തിരികെ വാനിൽ എടുത്തു വയ്ക്കാനും ശ്മശാനത്തിൽ നിന്നു മാറ്റാനും ജീവനക്കാരോടു കഴിഞ്ഞ ആഴ്ച തെക്കൻ കൊൽക്കത്തയിലെ ഗരിയ അടി മഹാശ്മശാനത്തിലാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്.നിർദേശിച്ചു.ഇതോടെ മൃതദേഹങ്ങൾ വലിച്ചിഴച്ച് ഒന്നിനുമേൽ ഒന്നായി വാനിൽ കുത്തിനിറച്ചു. ഇതിനിടെ നാട്ടുകാരിൽ ആരോ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ഇതോടെ കൊവിഡ് ബാധിതരുടെ മൃതദേഹമാണിതെന്ന് ആരോപണമുയർത്തി ബി.ജെ.പി. രംഗത്തെത്തി. സർക്കാരിൽ നിന്നും ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു. ' എൻ.ആർ.എസ്. മെഡിക്കൽ കോളജിലെ ആശുപത്രി മോർച്ചറിയിലുണ്ടായിരുന്ന അവകാശികളില്ലാത്തതും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് അവയെന്നും ആരും കൊവിഡ് ബാധിതരല്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് 'കൊൽക്കത്ത പൊലീസ് മുന്നറിയിപ്പ് നൽകി.