ന്യൂഡൽഹി: കൊവിഡ് കേസുകൾ 40,000 കടന്നതിനിടെ തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ബീല രാജേഷിനെ സർക്കാർ സ്ഥലം മാറ്റി. വാണിജ്യ നികുതി രജിസ്‌ട്രേഷൻ വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചത്. ചെന്നൈ സ്‌പെഷൽ നോഡൽ ഓഫീസർ ജെ.രാധാകൃഷ്ണനാണ് പുതിയ ആരോഗ്യസെക്രട്ടറി. ഇദ്ദേഹം 2019 വരെ ആരോഗ്യസെക്രട്ടറിയായിരുന്നു. രാധാകൃഷ്ണനെ മാറ്റിയാണ് അന്ന് ബീല രാജേഷിനെ ആരോഗ്യസെക്രട്ടറിയായി നിയമിച്ചത്.