ന്യൂഡൽഹി: ഡൽഹിയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി രണ്ടായിരം കടന്നു. ഇന്നലെ 2137 പുതിയ രോഗികളും 129 മരണവും ദേശീയ തലസ്ഥാനത്തുണ്ടായി. ആകെ കേസുകൾ 36824 ആയി ഉയർന്നു. ആകെ മരണം 1214.
ഡൽഹി സർവകലാശാല പ്രൊഫസർ വാലി അക്തർ നദ്വി കൊവിഡ് ബാധിച്ച് മരിച്ചു. അറബിക് വിഭാഗം തലവനായിരുന്നു. ഇദ്ദേഹത്തിന് ആറു ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി ആരോപണമുയർന്നിട്ടുണ്ട്.
അതിനിടെ ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന 9 വിദേശ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹരിയാനയിലെ ജജ്ജാറിലെ എയിംസിൽ പ്രവേശിപ്പിച്ചു മൗറീഷ്യസ്, ശ്രീലങ്ക, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ.