covid-test

ന്യൂഡൽഹി: തമിഴ്നാടിന് പിന്നാലെ മഹാരാഷ്‌ട്രയും കൊവിഡ് പരിശോധനയ്‌ക്കുള്ള നിരക്ക് കുറച്ചു. ആർ.ടി.പിസിആർ പരിശോധനയുടെ നിരക്ക് 4400രൂപയിൽ നിന്ന് 2200രൂപയായാണ് കുറച്ചത്. വീട്ടിൽ വന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിക്കുമ്പോൾ 2800രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നും സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. തമിഴ്നാട്ടിൽ നിരക്ക് 3000രൂപയായി കുറച്ചിരുന്നു. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുമ്പോൾ 500രൂപ കൂടി നൽകണം.