indo-covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 9000 കടന്നു. മരണനിരക്കിൽ ആഗോളപ്പട്ടികയിൽ ഇന്ത്യ ഒൻപതാമതായി. 8,863 കൊവിഡ് മരണമുള്ള ജർമ്മനിയെയാണ് ഇന്ത്യ മറികടന്നത്. ആകെ കേസുകൾ 3.17 ലക്ഷം പിന്നിട്ടു.
രാജ്യത്തെ രോഗമുക്തി നിരക്ക് 49.95 ശതമാനമായി. 24 മണിക്കൂറിനിടെ 7135 പേർക്ക് രോഗംഭേദമായി. ഇതുവരെ 1,​54,​329 പേർക്ക് രോഗമുക്തി.

മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാംദിവസവും മൂവായിരത്തിലേറെ പുതിയ രോഗികൾ. ഇന്നലെ 3427 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 126 മരണവും. മുംബയിൽ മാത്രം 1383 പുതിയ രോഗികളും 69 മരണവും. ആകെ കേസുകൾ 56,​740 ആയി. മരണം 2111.

ധാരാവിയിൽ 17 പുതിയ രോഗികൾ.

തമിഴ്‌നാട്ടിൽ ഇന്നലെ 1989 പുതിയ രോഗികളും 30 മരണവും. ആകെ കേസുകൾ 42,687.
പശ്ചിമബംഗാളിൽ 454 പുതിയ രോഗികളും 12 മരണവും.

37 പുതിയ രോഗികൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ ത്രിപുരയിൽ ആകെ കേസുകൾ ആയിരം കടന്നു.
ഗുജറാത്തിൽ 517 പുതിയ രോഗികളും 33 മരണവും. ആകെ കേസുകൾ 23,​000 കടന്നു.

 പഞ്ചാബ് പൊലീസിലെ 17 പേർക്ക് കൊവിഡ്
 ഐ.ടി.ബി.പിയിലെ 5 പേർക്ക് കൂടി രോഗം
 മുംബയിൽ 4 പൊലീസുകാർകൂടി കൊവിഡ് ബാധിച്ച് മരിച്ചു
 സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാൻ അനിൽകുമാർ ചൗധരിക്ക് കൊവിഡ്. ഇതോടെ സെയിൽ ഡൽഹി ആസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി.
കഴിഞ്ഞ പത്തുദിവസത്തിനിടെ ചെന്നൈ രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലെ 90 ഡോക്ടർമാർക്ക് കൊവിഡ്
കൊവിഡ് പശ്ചാത്തലത്തിൽ കീഴ്‌ക്കോടതികളുടെ പ്രവർത്തനം റദ്ദാക്കിയത് ജൂൺ 30 വരെ ഡൽഹി ഹൈക്കോടതി നീട്ടി. വീഡിയോ കോൺഫറൻസിംഗിലൂടെ അടിയന്തര കേസുകൾ കേൾക്കുന്നത് തുടരും.

 കൂടുതൽ വെൻറിലേറ്ററുകളും ബെഡുകളും ഡൽഹിയിൽ ഒരുക്കണമെന്ന് ഹൈക്കോടതി സംസ്ഥാനസർക്കാരിന് നിർദ്ദേശം നൽകി