modi

ന്യൂഡൽഹി:ഡൽഹിയിൽ കൊവിഡ് വ്യാപനം അതീവരൂക്ഷമായതോടെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. അദ്ദേഹത്തിന്റെ

നിർദ്ദേശം പ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ആശുപത്രികളിലെ സ്ഥിതി വിലയിരുത്തി. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൻ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ തുടങ്ങിയവരും പങ്കെടുത്തു.

പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് ഐ.എ.എസ്.

ഓഫീസർമാർ ഉൾപ്പെട്ട ആറംഗ കേന്ദ്ര സംഘത്തെ നിയോഗിച്ചു.

കൂടുതൽ കിടക്കകൾ

ഡൽഹിയിൽ രോഗികൾ വർദ്ധിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. കിടക്കകളുടെ ക്ഷാമം പരിഹരിക്കാൻ ഹോട്ടലുകളും ബാങ്ക്വറ്റ് ഹാളുകളും നഴ്‌സിംഗ് ഹോമുകളും ഏറ്റെടുത്ത് 20,000 കിടക്കകൾ ഒരുക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 80 ബാങ്ക്വറ്റ് ഹാളുകളും (11,000 കിടക്കകൾ) 40 ഹോട്ടലുകളും (4000 കിടക്കകൾ ), 50 നഴ്‌സിംഗ് ഹോമുകളും (5000 കിടക്കകൾ) ഏറ്റെടുക്കും. 500 റെയിൽവേ കോച്ചുകൾ താൽക്കാലിക ആശുപത്രികളാക്കും. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനം കൊവിഡ് കിടക്കകളിൽ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാൻ നീതി ആയോഗ് അംഗം ഡോ.വി..കെ. പോളിനോട് റിപ്പോർട്ട് തേടി.

വ്യാപക പരിശോധന

കൊവിഡ് പരിശോധനയ്‌ക്ക് കൂടുതൽ കേന്ദ്ര സഹായം നൽകും. രണ്ടുദിവസത്തിനുള്ളിൽ പരിശോധന ഇരട്ടിയാക്കും. ആറ് ദിവസങ്ങൾക്ക് ശേഷം ഇത് മൂന്ന് മടങ്ങാക്കും.പരിശോധനയിലെ ആശങ്കകൾ പരിഹരിക്കാൻ എയിംസിലെ മുതിർന്ന ഡോക്ടർ ഉൾപ്പെട്ട വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഹെൽപ്പ് ലൈൻ നമ്പറും ഉണ്ടാവും.

ഓക്‌സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, പൾസ് ഓക്‌സിമീറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ കേന്ദ്രം നൽകും.വീടുകൾ കയറി നിരീക്ഷണം നടത്തും.കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിനുള്ള മാനദണ്ഡം പുതുക്കും.