covid-

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ 3.30 ലക്ഷം കടന്നു. മരണം 9500നടുത്തെത്തി. മഹാരാഷ്ട്രയിൽ 3390 പുതിയ രോഗികളും 120 മരണവും റിപ്പോർ‌ട്ട് ചെയ്തു. ആകെ കേസുകൾ 107958 ആയി. മരണം 3950. ധാരാവിയിൽ 13 പുതിയ രോഗികൾ. തുടർച്ചയായ അഞ്ചാംദിവസമാണ് മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ മൂവായിരം കടക്കുന്നത്. ഡൽഹിയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2224 പുതിയ രോഗികളും 56 മരണവും ദേശീയ തലസ്ഥാനത്തുണ്ടായി. ആകെ കേസുകൾ 41000 കടന്നു.
തമിഴ്‌നാട്ടിൽ 1974 പുതിയ രോഗികളും 38 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 1415 പുതിയ രോഗികൾ. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കേസുകൾ 44661 ആയി ഉയർന്നു. ഗുജറാത്തിൽ 511 പുതിയ രോഗികളും 29 മരണവും.
പശ്ചിമബംഗാളിൽ 398 പുതിയ രോഗികൾ. 12 മരണം. ആകെ കേസുകൾ 11000 കടന്നു. രാജസ്ഥാനിൽ 293 പുതിയ രോഗികളും 10 മരണവും. കർണാടക 176 പുതിയ രോഗികൾ 5 മരണം. ആകെ രോഗബാധിതർ 7000. ആന്ധ്രാപ്രദേശിൽ 294 പുതിയ രോഗികളും രണ്ട് മരണവും. ആകെ കേസുകൾ 6000 കടന്നു.ജമ്മുകാശ്മീരിൽ 163,ഗോവ 41,ഹരിയാന 220,ലഡാക്ക് 112,ഹിമാചൽ12, ഒഡിഷ 186 എന്നിങ്ങനെ പുതിയ രോഗികൾ.

-കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ അൺലോക് ഇളവുകൾ റദ്ദാക്കി ജൂൺ 30 വരെ ലോക്ഡൗൺ നീട്ടി.
-മേഘാലയയിൽ രാത്രി കർഫ്യൂ ജൂൺ 22 വരെ നീട്ടി.

-വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് കർണാടക മന്ത്രി കെ. സുധാകർ
-ഹൈദരാബാദിൽ 23 മാദ്ധ്യമ പ്രവർത്തകർക്ക് കൊവിഡ്

-കൊവിഡ് പ്രതിരോധത്തിന്‌ സംസ്ഥാനങ്ങൾക്ക് ക്ലിനിക്കൽ ഉപദേശങ്ങൾ നൽകുന്നതിനായി ഡൽഹി എയിംസിൽ വിദഗ്ധ സമിതിക്ക് കേന്ദ്രം രൂപം നൽകി. സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു.