covid-kerala
covid kerala

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേരള മാതൃക ചൂണ്ടിക്കാട്ടി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. പരിശോധനകൾ കൂടാതെ കൊവിഡിനെ നേരിടാമെന്ന് ചില സംസ്ഥാനങ്ങളും നഗരങ്ങളും ചിന്തിക്കുന്നുണ്ട്. ഇത് സാധ്യമല്ല. പരിശോധനകൾ, സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തൽ എന്നിവയ്ക്കൊപ്പം കർശന നിയന്ത്രണ നടപടികൾ, മാസക് ധരിക്കൽ, അകലം പാലിക്കൽ തുടങ്ങിയവ പ്രധാനമാണെന്നാണ് കേരളവും കർണാടകയും കൊറിയയും ചൂണ്ടിക്കാട്ടുന്നതെന്നും അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളം ഉദാത്ത മാതൃകയാണെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയും പറഞ്ഞു. കേരളം അവലംബിക്കുന്ന നൂതന മാർഗങ്ങൾ മനസിലാക്കുന്നതിനായി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.