corona-virus

ന്യൂഡൽഹി: നവംബർ പകുതിയോടെ രാജ്യത്ത് കൊവിഡ് പാരമ്യത്തിലെത്തുമെന്ന് ഐ.സി.എം.ആർ ഗവേഷണ സംഘത്തിന്റെ പഠനത്തിൽ കണ്ടെത്തിയതായുള്ള വാർത്തകൾ തള്ളി ഐ.സി.എം.ആർ . വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇങ്ങനെയൊരു പഠനം നടത്തിയിട്ടില്ല - ഐ.സി.എം.ആർ ട്വിറ്ററിലൂടെ അറിയിച്ചു.

വിവിധ മാദ്ധ്യമങ്ങൾ ഇതിനെക്കുറിച്ച് വാർത്ത നൽകിയിരുന്നു. കൊവിഡ് പാരമ്യത്തിലെത്തുന്നതോടെ ഐസൊലേഷൻ വാർഡുകൾ, ഐ.സി.യു കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയ്ക്ക് കുറവുണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.