ന്യൂഡൽഹി: ഒരു ടി.ആർ.എസ് എം.എൽ.എയ്ക്ക് കൂടി തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചു. നിസാമബാദ് അർബൻ എം.എൽ.എ ബിഗ്ല ഗണേഷ് ഗുപ്തയ്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച ടി.ആർ.എസ് എം.എൽ.എമാരുടെ എണ്ണം മൂന്നായി. നിസാമബാദ് എം.എൽ.എ ഭാജിറെഡ്ഡി ഗോവർദ്ധൻ, വാറംഗൽ ജൻഗാവോ മണ്ഡലത്തിലെ എം.എൽ.എ മുത്തിറെഡ്ഡി, യാദഗിരി റെഡ്ഡി എന്നിവർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മുതിർന്ന ബി.ജെ.പി നേതാവ് ചിന്താല രാമചന്ദ്രറെഡ്ഡി ഉൾപ്പെടെ ചില രാഷ്ട്രീയ നേതാക്കൾക്കും രോഗം ബാധിച്ചിട്ടുണ്ട്.