amit-shah-

ന്യൂഡൽഹി:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‌ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിയിൽ സർവകക്ഷി യോഗത്തിന് ശേഷം മിന്നൽ സന്ദർശനം നടത്തി.

ആശുപത്രിയിലെ ക്രമീകരണങ്ങൾ വിലയിരുത്തിയ ഷാ കൊവിഡ് വാർഡുകളിൽ സി.സി.ടി.വി. കാമറകൾ സ്ഥാപിക്കാൻ ഡൽഹി ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകി. രോഗവ്യാപനം കാരണം ആശുപത്രി കാന്റീൻ പൂട്ടേണ്ടി വന്നാൽ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാനുള്ള മാ‌ർഗങ്ങൾ ഇപ്പോൾ തന്നെ കണ്ടെത്തണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. മാനസിക സമ്മർദ്ധം ഒഴിവാക്കുന്നതിനായി രോഗികൾക്ക് ആവശ്യമായ കൗൺസിലിംഗ് ലഭ്യമാക്കാനും ഡോക്ടർമാർക്ക് ഷാ നി‌ർദേശം നൽകി.