ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ ജൂലായ് മുതൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഒരു മാസത്തിനുള്ളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളിലെ സ്‌കൂളുകളിലെ 9,10,12 ക്ലാസുകളായിരിക്കും ക്ലാസ് ആരംഭിക്കുക. ആറ് മുതൽ എട്ട് വരെയുളളവർക്ക് ആഗസ്റ്റിലും മൂന്ന് മുതൽ നാല് വരെയുള്ളവർക്ക് സെപ്തംബറിലും അദ്ധ്യയനം ആരംഭിക്കും. ഒന്നിലും രണ്ടിലും പഠിക്കുന്നവരുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടു. വിദർഭ ഓൺലൈൻ സ്‌കൂളുകൾ 26 മുതൽ ആരംഭിക്കും.