ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ കെ. ദാമോദരൻ (86) ഡൽഹി മയൂർവിഹാറിലെ വസതിയിൽ അന്തരിച്ചു. സംസ്‌ക്കാരം ഡൽഹിയിൽ നടന്നു. മകൾ അജിത, മരുമകൻ ജയശങ്കർ എന്നിവർക്കൊപ്പമായിരുന്നു താമസം. അന്തരിച്ച പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയാണ് ആദ്യ ഭാര്യ. മഹേശ്വരിയെ പിന്നീട് വിവാഹം കഴിച്ചു. മകൻ അജയൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു.
1934ൽ തലശ്ശേരിയിൽ ജനിച്ച കെ. ദാമോദരൻ ചിത്രകലയിലെ പ്രത്യേക ശൈലിയുടെ ആവിഷ്‌കർത്താവായാണ് അറിയപ്പെട്ടത്. മദ്രാസ് കോളേജ് ഒഫ് ആർട്‌സിൽ കെ.സി.എസ് പണിക്കരുടെ ശിഷ്യനായിരുന്നു. പിന്നീട് ഡൽഹിയിൽ സ്ഥിരതാമസമാക്കി. രാജ്യത്തും വിദേശത്തുമായി നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തു. 2006ൽ കേരള ലളിതകലാ അക്കാഡമി ഫെല്ലോഷിപ്പ് ലഭിച്ചു.