covid

ന്യൂഡൽഹി: കേന്ദ്രനൈപുണ്യ വികസനമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ബി.കെ റായ്ക്ക് കൊവിഡ് . ഇദ്ദേഹം ജോലി ചെയ്തിരുന്ന പാർലമെന്റ് സ്ട്രീറ്റിലെ പി.ടി.ഐ കെട്ടിടത്തിലെ രണ്ടാംനിലയിലെ ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു. ഈ മാസം 11നാണ് ഇദ്ദേഹം അവസാനമായി ഓഫീസിലെത്തിയത്. റായിയുമായി സമ്പർക്കത്തിൽവന്ന ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ പോകാനും മറ്റു ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശവും നൽകി.