supreme-court
supreme court

ന്യൂഡൽഹി: കൊവിഡ് പടയാളികളായ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തരോടുള്ള മോശം സമീപനത്തിന് ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡൽഹിയിലെ എൽ.എൽ.ജെ.പി ആശുപത്രിയിലടക്കം കൊവിഡ് രോഗികളും ആരോഗ്യപ്രവർത്തകരും നേരിടുന്ന കഷ്ടപ്പാടിനെക്കുറിച്ചുള്ള വീഡിയോകളും വാർത്തകളും പുറത്ത് വിട്ടവർക്കെതിരെ കേസെടുത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

'പരിചാരകരെ പഴിചാരരുത്. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരേയും ഭീഷണിപ്പെടുത്തരുത്. അവർക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കുക. എഫ്.ഐ.ആർ റദ്ദാക്കുക. അവർക്ക് സമാധാനമായി ജോലിചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുക' എന്ന് അഡി.സോളിസ്റ്റർ ജനറൽ സഞ്ജയ് ജെയിനിന് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് വാക്കാൽ ഉത്തരവ് നൽകി.രോഗികളുടെ ദുരവസ്ഥയും മൃതദേഹങ്ങളോടുള്ള അനാദരവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി.

സത്യാവാങ്മൂലം അപൂർണം

ഡൽഹിയിലെ ആശുപത്രികളിലെ കൊവിഡ് ചികിത്സ സംബന്ധിച്ച് വിശദവിവരങ്ങൾ ഉൾപ്പെടുത്തി ഡൽഹി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അപൂർണമെന്ന് സുപ്രീംകോടതി. 'എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ' സത്യവാങ്മൂലത്തിൽ എങ്ങനെ രേഖപ്പെടുത്താൻ സാധിക്കുന്നുവെന്ന് കോടതി ഡൽഹി സർക്കാരിനോട് ആരാഞ്ഞു. സത്യം മൂടി വയ്ക്കരുത്.17ന് കേസിൽ വീണ്ടും വാദം നടക്കും. അന്ന് വസ്തുനിഷ്ഠമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർ

ദ്ദേശിച്ചു.