ന്യൂഡൽഹി: രാജ്യമെമ്പാടും ഏകീകൃതമായ സേവന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള സംവിധാനത്തിന് (മൾട്ടി ലൊക്കേഷൻ ക്ലെയിം സെറ്റിൽമെന്റ്) ഇ.പി.എഫ്.ഒ തുടക്കം കുറിച്ചു. ഇതുവഴി പ്രാദേശിക ഓഫീസുകളിലിരുന്ന് ഉദ്യോഗസ്ഥർക്ക് പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, ഭാഗിക പിൻവലിക്കൽ, ക്ലെയിമുകൾ, ട്രാൻസ്‌ഫർ ക്ലെയിമുകൾ തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ വഴി അംഗങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും.കണ്ടെയ്ൻമെന്റ് സോണിലുള്ള ഓഫീസുകളിലെ അപേക്ഷകൾ മറ്റു പ്രദേശങ്ങളിലെ ഓഫീസുകളിലേക്ക് കൈമാറിക്കഴിഞ്ഞു.