ന്യൂഡൽഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധ വീരൻ, രാജ്യം മഹാവീര ചക്രം നൽകി ആദരിച്ച റിട്ട.ലെഫ്.കേണൽ രാജ് മോഹൻ വോറ (88)കൊവിഡ് ബാധിച്ച് മരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അന്ത്യം. ധീരതയ്ക്കുള്ള രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയായ
മഹാവീർ ചക്ര 1972ൽ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈസ്റ്റേൺ കമാൻഡിന്റെയടക്കം നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിരുന്നു.