yechury

ന്യൂഡൽഹി: ഇന്ധന തീരുവ കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ആഗോളവിപണിയിലെ വിലയിടിവിന്റെ ഗുണഫലം സാധാരണക്കാർക്ക് കൈമാറാതെ സർക്കാർ തട്ടിയെടുക്കുകയാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആഗോളവിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചുരൂപയോളം രാജ്യത്ത് വിലകൂടി. ലോക്ക്ഡൗൺ മൂലം വലിയ വരുമാനനഷ്ടമാണ് ജനങ്ങൾക്കുണ്ടായത്. അവരെ സഹായിക്കേണ്ട ഘട്ടമാണിത്. തീരുവ വർദ്ധന പിൻവലിച്ച് ക്രൂഡോയിൽ വിലയിടിവിന്റെ സാമ്പത്തികനേട്ടം ജനങ്ങൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്നും യെച്ചൂരി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.