ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.50 ലക്ഷം പിന്നിട്ടു. ആകെ മരണം പതിനായിരം കടന്നു. ജൂൺ 1 മുതൽ 15 വരെ 4512 മരണങ്ങളുണ്ടായി. പ്രതിദിനം മുന്നൂറിലേറെ മരണം. അതേസമയം 24 മണിക്കൂറിനിടെ10,215 പേർക്ക് കൂടി രോഗം ഭേദമായി. രോഗമുക്തി 52.47 ശതമാനമായി ഉയർന്നു. ഇതുവരെ 1,80,012 പേർക്ക് രോഗംഭേദമായി.
രാജ്യത്ത് പ്രതിദിനം മൂന്നുലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയതായി കേന്ദ്രം അറിയിച്ചു. ലാബുകളുടെ എണ്ണം 907 ആയി.
ഇതുവരെ 59,21,069 സാമ്പിളുകൾ പരിശോധിച്ചു. 1,54, 935 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.
തമിഴ്‌നാട്ടിൽ 1515 പുതിയ കേസുകളും 49 മരണവും. ആകെ കേസുകൾ 48,019. മരണം 528.
ഗുജറാത്തിൽ 524 പുതിയ രോഗികളും 28 മരണവും. ആകെ കേസുകൾ 24,268. പശ്ചിമബംഗാളിൽ 415 പുതിയ രോഗികളും 10 മരണവും.
യു.പിയിൽ 507 പുതിയ രോഗികളും 18 മരണവും.
മദ്ധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ആകെ കേസുകൾ നാലായിരം കടന്നു.
ഒഡിഷയിൽ 108 പുതിയ രോഗികൾ, ഗോവയിൽ 37 , മണിപ്പൂർ 10, പഞ്ചാബ് 104, കർണാടകയിൽ 317
അമേരിക്ക നൽകിയ 100 വെന്റിലേറ്റുകൾ ഇന്ത്യയിലെത്തി
സുപ്രീംകോടതി അഭിഭാഷകൻ രാജീവ് നയ്യാറിന്റെ ക്ലർക്ക് വിനോദ്കുമാർ കൊവിഡ് ബാധിച്ച് മരിച്ചു
കർണാടക ബല്ലാരി തൊറംഗലിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റ് കൊവിഡ് ക്ലസ്റ്ററായി. 134 പേർക്കാണ് ഈ പ്ലാന്റുമായി ബന്ധപ്പെട്ട് രോഗം സഥിരീകരിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ സെന്ററിൽ പ്രവർത്തിക്കുന്ന 80 പേർക്ക് കൊവിഡ്.