india

ന്യൂഡൽഹി: ഇസ്ളാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ജോലിനോക്കുന്ന രണ്ട് സി.ഐ.എസ്.എഫ് ഡ്രൈവർമാരെ അറസ്‌റ്റു ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ചുമതല വഹിക്കുന്ന സയ്യിദ് ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിഷേധത്തെ തുടർന്ന് രണ്ടുപേരെയുംകഴിഞ്ഞ ദിവസം മോചിപ്പിച്ചെങ്കിലും കള്ളനോട്ട് കേസ് അടക്കം ചുമത്തിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്‌ചയും ഹൈദർ ഷായെ വിളിച്ചുവരുത്തിയിരുന്നു.

കാൽനടക്കാരനെ കാർ ഇടിച്ച് വീഴ്‌ത്തിയെന്ന കേസിൽ അറസ്‌റ്റു ചെയ്‌ത് ദിവസം മുഴുവൻ കസ്റ്റഡിയിൽ വച്ച ശേഷം രാത്രിയോടെയാണ് ഇരുവരെയും മോചിപ്പിച്ചത്. എന്നാൽ 10,000 രൂപയുടെ പാക് കള്ളനോട്ടുകൾ കൈവശം വച്ചതായി ആരോപിച്ച് കേസെടുത്തിരുന്നു.