ന്യൂഡൽഹി:സുപ്രീംകോടതി രജിസ്ട്രിയിലെ സെക്‌ഷൻ 1 ബിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രജിസ്ട്രി തത്കാലത്തേക്ക് അടച്ചു. അണുനശീകരണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സെക്‌ഷൻ തുറക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.