ന്യൂഡൽഹി: ആംആദ്മിയുടെ പ്രമുഖ വനിതാ എം.എൽ.എ അതിഷി മർലേനയ്ക്ക് കൊവിഡ്. കൽക്കാജി മണ്ഡലത്തിൽ നിന്ന് ഇക്കുറി ആദ്യമായി നിയമസഭയിലെത്തിയ അതിഷിക്ക് ചെറിയ പനിയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച കൊവിഡ് പരിശോധന നടത്തി. ഇന്നലെ പരിശോധനാഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവാണ്. തുടർന്ന് വീട്ടിൽ നിരീക്ഷത്തിലേക്ക് മാറ്റി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അതിഷി.
ഡൽഹിയിൽ കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ ആംആദ്മി എം.എൽ.എയാണ് അതിഷി. നേരത്തെ കരോൾബാഗ് എം.എൽ.എ വിശേഷ് രവി, പട്ടേൽ നഗർ എം.എൽ.എ, രാജ്കുമാർ ആനന്ദ് എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.