covid-19
COVID 19

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2003 മരണം. 10,974 പുതിയ രോഗികൾ. ആകെ കൊവിഡ് മരണം 12,000 കടന്നു. ആകെ കേസുകൾ 3.63 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്. മഹാരാഷ്ട്രയിൽ റിപ്പോ‌ർട്ട് ചെയ്യാതിരുന്ന 1328 മരണങ്ങളും,ഡൽഹിയിൽ 344 മരണങ്ങളും പുതുതായി ചൊവ്വാഴ്ച ഉൾപ്പെടുത്തുകയായിരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 52.80 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 6922 പേർക്ക് രോഗം ഭേദമായി. ഇതുവരെ 1,86,934 രോഗമുക്തി.

അരലക്ഷം പിന്നിട്ട് തമിഴ്നാട്

തമിഴ്‌നാട്ടിലെ ആകെ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. ഇന്നലെ 2174 പുതിയ രോഗികളും 48 മരണവും ഉണ്ടായി. ഒരാഴ്ചയ്ക്കിടെ 227 മരണമാണ് സംസ്ഥാനത്തുണ്ടായത്. 11,477 പുതിയ രോഗികളുമുണ്ടായി. ആകെ മരണം 576. ആകെ കേസുകൾ 50,193. ചെന്നൈയിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നു.

ഡൽഹിയിൽ കൊവിഡ് കേസുകൾ 45000 കടന്നു. മരണം രണ്ടായിരത്തോടടുത്തു. ഗുജറാത്തിൽ കൊവിഡ് കേസുകൾ 25000 പിന്നിട്ടു. ഉത്തർപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധനയാണുണ്ടായത്. 538 രോഗികളും 30 മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 15181.

 കർണാടകയിൽ 204 പുതിയ രോഗികളും എട്ടുമരണവും. ആന്ധ്രാപ്രദേശിൽ 351 പുതിയ രോഗികൾ. ആകെ കേസുകൾ 7071.

 ഇന്ത്യൻ റെയിൽവെ മദ്ധ്യപ്രദേശ്,ഡൽഹി,ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 960 കൊവിഡ് കെയർ കോച്ചുകൾ വിന്യസിച്ചു.

 ധാരാവിയിൽ 17 പുതിയ രോഗികൾ
 മൂന്നുപേർകൂടി മരിച്ചതോടെ മഹാരാഷ്ട്ര പൊലീസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി.