covid-19
COVID 19

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ വിവിധ സാഹചര്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹം വിട്ട് നൽകുന്നതിന് മുൻപ് കൊവിഡ് പരിശോധനയ്‌ക്കായി സാമ്പിൾ നിർബന്ധമായും ശേഖരിക്കണമെന്ന തെലുങ്കാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്‌തു. 'അനവസരത്തിലുള്ള' ഉത്തരവെന്ന് കാട്ടി ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തത്. ഹൈക്കോടതി വിധിക്കെതിരെ തെലുങ്കാന സർക്കാരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ദിവസം 900 മുതൽ 1000 പേർ മരിക്കുമെന്നും ഇവരിൽ എല്ലാവരിലും കൊവിഡ് പരിശോധന നടത്തുക പ്രായോഗികമല്ലെന്നതാണ് തെലുങ്കാന സർക്കാരിന്റെ വാദം. കേസ് രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.