satellite-pic
ചൈനീസ് സൈത്തിക വിന്ന്യാസം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം

ന്യൂഡൽഹി: ചൈനയുടെ അതിർത്തിയിലുടനീളം ഇന്ത്യ സൈനിക വിന്ന്യാസം ശക്തിപ്പെടുത്തി. നബിധാംഗ് മുതൽ ഉത്തരാഖണ്ഡിലെ പിത്തോർഗഡിലെ ലിപുലേഖ് വരെ കരസേനയുടെയും ഇൻഡോ -ടിബറ്റൻ അതിർത്തി രക്ഷാ സേനയുടെയും കൂടുതൽ യൂണിറ്റുകളെ വിന്യസിച്ചു. രാത്രി പട്രോളിംഗിനുള്ള നൈറ്റ് വിഷൻകാമറകളും ഇവർക്ക് നൽകിയിട്ടുണ്ട്. സംഘർഷം വിലയിരുത്താൻ ഇന്നലെയും ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തും മൂന്ന് സേനാ മേധാവികളും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സന്നിഹിതനായിരുന്നു.

@വേദനാ ജനകം: രാജ്നാഥ് സിംഗ്

ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത് വളരെ വേദനാ ജനകമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ദൗത്യ നിർവഹണത്തിൽ അസാമാന്യ ധൈര്യവും ധീരതയും പ്രദർശിച്ചാണ് അവർ ജീവൻ ബലികഴിച്ചത്. രാജ്യം ഒരിക്കലും അവരുടെ ധീരതയെ മറക്കില്ല.