v-muraleedharan-bjp-

ന്യൂഡൽഹി: ചാർട്ടർ വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി ജനവിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വേണ്ടത്ര ആസൂത്രണമില്ലാതെയാണ് ജനങ്ങളോട് വേർതിരിവ് കാണിക്കുന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിലൂടെ സംസ്ഥാന സർക്കാർ രക്ഷാദൗത്യത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ ഇല്ലാതാക്കുകയാണ്. മടങ്ങിവരുന്നവർക്ക് വേഗത്തിലുള്ള പരിശോധന നടത്തുകയും അവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.