safura-saragar-of-jamia-m

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്‌ത ജാമിയ മിലിയ സർവകലാശാലയിലെ എം.ഫിൽ വിദ്യാർത്ഥിനിയും ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്ററുമായ സഫൂറ സർഗറിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഡൽഹി നിലവിലെ കേസ് അന്വേഷണത്തിന്റെ സ്ഥിതിയെക്കുറിച്ച് പൊലീസിനോട് റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി. ഹർജി 22ന് വീണ്ടും പരിഗണിക്കും.

ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സഫൂറ കഴിഞ്ഞ രണ്ട് മാസമായി തിഹാർ ജയിലിലാണ് . പ്രദേശത്ത് വർഗീയ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ച് ഏപ്രിൽ 13 നാണ് 27കാരിയായ സഫൂറയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറിൽ പേരില്ലെന്നും മൂന്നു മാസം ഗർഭിണിയാണെന്നും ഉന്നയിച്ച് ,ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സഫൂറയുടെ അഭിഭാഷകൻ കോടതിയെ പല തവണ സമീപിച്ചിരുന്നു. എന്നാൽ, എല്ലത്തവണയും ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു.