narendra-modi

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വളിച്ച സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ അദ്ധ്യക്ഷൻമാരെയാണ് ക്ഷണിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ട്വീറ്റു ചെയ്‌തിരുന്നു.

അതിർത്തിയിലെ സംഭവങ്ങളുടെ നിജസ്ഥിതിയും ചൈനയുമായുള്ള ബന്ധത്തിൽ സർക്കാർ നിലപാടും വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പുറകെയാണ് യോഗം വിളിച്ചത്. 2019ൽ പുൽവാമാ ഭീകരാക്രമണം, 2016ലെ സർജിക്കൽ ആക്രമണം എന്നിവ വിശദീകരിക്കാനും സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചിരുന്നു.