medical-college-supreme-c

ന്യൂഡൽഹി:ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ചൈന കൊവിഡിനെ ആയുധമാക്കിയെന്നും ചൈനയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്തർദേശീയ നീതിന്യായ കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ടുള്ള തമിഴ്നാട്ടിലെ മധുര സ്വദേശിയുടെ ഹർജിചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് തള്ളി. ഹർജിയിൽ തീർപ്പ് കൽപ്പിക്കേണ്ടത് സുപ്രീംകോടതി അല്ലെന്നും സ്വയം

അന്തർദേശീയ നീതിന്യായ കോടതിയെ സമീപിക്കാനും ഹർജിക്കാരന് കോടതി നി‌ർദേശം നൽകി.

നഷ്ടപരിഹാരമായി 600 യു.എസ്. ഡോളർ (ഏതാണ്ട് 45 ലക്ഷം കോടി) ആവശ്യപ്പെട്ട് കേന്ദ്രം, സാമൂഹിക നീതി മന്ത്രാലയം, ആരോഗ്യമന്ത്രാലയം, നീതി ന്യായ മന്ത്രാലയം എന്നിവർ അന്തർദേശീയ നീതിന്യായ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കണമെന്നതായിരുന്നു ഹർജി.