cbi-director

ന്യൂഡൽഹി: കൊവിഡ് പരിശോധന ഫലം രോഗിക്കും ബന്ധുക്കൾക്കും നേരിട്ട് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് മഹാരാഷ്ട്ര സർക്കാരിനെതിരെയുള്ള പരാതിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ നിർദ്ദേശം. മഹാരാഷ്ട്ര സർക്കാർ ഇത് നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഡൽഹിയിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ ആഴ്ചയും കേന്ദ്രവും സംസ്ഥാന സർക്കാരും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതിരോധപ്രവർത്തനങ്ങളുടെ വേഗത കൂട്ടാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കണം.

ഡൽഹിയിൽ ഡോക്ടർമാർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ അറിയിച്ചു. കൃത്യസമയത്ത് വിദഗ്ദചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഹർജിക്കാരിൽ ഒരാളായ ഉദിൻ ശർമയുടെ മുത്തച്ഛൻ മരിച്ചതിൽ ബെഞ്ച് ഖേദം പ്രകടിപ്പിച്ചു.