medical-college-supreme-c

 ധാർമികതയെ ചോദ്യം ചെയ്യരുതെന്ന് കോടതി

ന്യൂഡൽഹി: സുപ്രീംകോടതിയിൽ അന്നന്ന് പരിഗണിക്കേണ്ട കേസുകളുടെ പട്ടിക തയാറാക്കുന്നതിൽ വിവേചനമെന്ന് ആരോപിച്ച അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. റിപ്പബ്ലിക് ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടുള്ള കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ഹർജി അടിയന്തര പ്രാധാന്യത്തോടെ ലിസ്റ്റ് ചെയ്‌ത രജിസ്ട്രി, ' ഒരു രാജ്യം ഒരു റേഷൻ കാർഡുമായി" ബന്ധപ്പെട്ട തന്റെ കേസ് ലിസ്റ്റ് ചെയ്യാൻ അമാന്തം കാണിക്കുന്നുവെന്ന പരാതി ബെഞ്ചിനെ അറിയിച്ച അഭിഭാഷകൻ റീപക് കൻസാലിനെയാണ് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ച് വിമർശിച്ചത്.

ഈ രണ്ട് ഹർജികളും ഒരുപോലെയാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചോദിച്ച കോടതി റേഷൻ കാർഡുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കേണ്ട അടിയന്തര പ്രധാന്യം എന്താണെന്ന് അഭിഭാഷകനോട് ആരാഞ്ഞു.

'സുപ്രീംകോടതിക്ക് കീഴിലല്ല,​ മറിച്ച് ബെഞ്ചിനൊപ്പം പ്രാധാന്യം രജിസ്ട്രിക്കുണ്ട്.
രജിസ്രടി വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്നത് സുപ്രീംകോടതിയുടേയും രജിസ്ട്രിയുടേയും ധാർമികതയെ ചോദ്യം ചെയ്യുന്നതിന് സമാനമാണെന്നും" കോടതി അറിയിച്ചു.

സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ദീപക് ഗുപ്തയും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.