supreme-court

ന്യൂഡൽഹി: 20,000 കോടി രൂപ മുടക്കി സെൻട്രൽ വിസ്റ്റ വികസിപ്പിക്കുന്ന പദ്ധതിക്ക് സ്റ്റേ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിയന്ത്രണങ്ങളുടെ ഉള്ളിൽ നിന്ന് കൊണ്ട് നിയമങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കാനാകില്ലെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ ഉൾപ്പെട്ട ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആരാഞ്ഞു. ഇതു സംബന്ധിച്ച് കൂടുതൽ വിശദീകരണം സമർപ്പിക്കാൻ കേന്ദ്രത്തിന് നോട്ടീസും നൽകി.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പദ്ധതി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരൻ അഭിഭാഷകൻ രാജീവ് സുരി ആവശ്യം. ജൂലൈ ഏഴിന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.