jain

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ പ്ലാസ്മാ തെറാപ്പി ചികിത്സയ്ക്ക് വിധേയമാക്കി. ഡൽഹിയിലെ മാക്സ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്. മന്ത്രിയുടെ നില തൃപ്തികരമാണെന്നും ഐ.സി.യുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. കടുത്ത പനിയെ തുടർന്ന് ഓക്സിജൻ അളവ് കുറഞ്ഞതോടെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജെയിനിന് ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.