covid

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത മുതിർന്ന ബി.ജെ.പി എം.എൽ.എയ്ക്ക് കൊവിഡ് സ്ഥീരികരിച്ചു. ഇതോടെ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പിൽ പങ്കെടുത്ത മറ്റ് എം.എൽ.എമാർ ആശങ്കയിലായി. നിരവധി എം.എൽ.എമാർ ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി.
എം.എൽ.എയ്ക്ക് പുറമെ ഭാര്യയ്ക്കും കൊവിഡ് ബാധയുണ്ട്. ഇരുവർക്കും വെള്ളിയാഴ്ച രാത്രിയാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം വോട്ടെടുപ്പിൽ ആവശ്യമായ മുൻകരുതൽ എടുത്തിരുന്നതായി മദ്ധ്യപ്രദേശ് നിയമസഭാ പ്രിൻസിപ്പൽ സെകട്ടറി അറിയിച്ചു. എം.എൽ.എയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ കുനാൽചൗധരിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.