ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഡൽഹിയിൽ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയും ഡൽഹി ഹൈക്കോടതിയിൽ ജീവനക്കാരനുമായ രാജീവ് കൃഷ്ണ(47)നാണ് രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദിൽഷാദ് കോളനി ബ്ലോക്ക് ജെ-76/ആറിലായിരുന്നു താമസം. മൃതദേഹം സീമാപുരിയിൽ സംസ്‌കരിച്ചു. ഭാര്യ: അനിത (ആകാശവാണി ജീവനക്കാരി). മക്കൾ: അതിഥി, ആര്യൻ. ഇരുവരും വിദ്യാർത്ഥികളാണ്.