-gulf-news

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്ന്,നാല് ഘട്ടങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങളിൽ അയവു വരുത്തുന്ന മുറയ്‌ക്ക് സാധാരണ നിലയിൽ അന്താരാഷ്‌ട്ര സർവീസ് പുന:രാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എയർ ഇന്ത്യയുടെ 300 വിമാനങ്ങളും 750 സ്വകാര്യ വിമാനങ്ങളുമാണ് പുതിയതായി വന്ദേഭാരത് ദൗത്യത്തിൽ ഉൾപ്പെടുത്തുന്നത്. കൂടാതെ സ്വകാര്യ വിമാന കമ്പനികൾ വഴി നടത്തുന്ന 40ഓളം സർവീസുകളുമുണ്ടാകും.